ഡബ്ലിൻ: നോറോ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ലെറ്റർകെന്നി ആശുപത്രിയും. രോഗവ്യാപനം രൂക്ഷമാകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നോറോ വൈറസ് ബാധിച്ച ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഉദാ- പനി, ശർദ്ദി, ആശുപത്രിയിലേക്ക് വരരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ വാർഡുകളിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് വാർഡുകളിൽ രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആരും ആശുപത്രിയിൽ എത്തരുതെന്നും അധികൃതർ അറിയിച്ചു. രോഗികളെ കാണാനെത്തുന്നവർക്കും ആശുപത്രി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലെറ്റർ കെന്നി ആശുപത്രിയ്ക്ക് പുറമേ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലും നോറോ വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.

