ഡബ്ലിൻ: അയർലൻഡിൽ അടുത്ത സെൻസസ് 2027 മെയ് 9 ന് തന്നെ നടത്താൻ ധാരണ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ തിയതി സംബന്ധിച്ച് മുന്നോട്ട് വച്ച നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. അതേസമയം അയർലൻഡിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ ആയി സെൻസസ് പൂർത്തിയാക്കാനുള്ള ഓപ്ഷനും ഇക്കുറിയുണ്ട്.
2022 ൽ ആയിരുന്നു അവസാന സെൻസസ് നടന്നത്. ഇതനുസരിച്ച് അയർലൻഡിലെ ജനസംഖ്യ 51,23,536 ആണ്. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 7.6 ശതമാനത്തിന്റെ വർധനവ് ആയിരുന്നു ഉണ്ടായിരുന്നത്. നേരത്തെ ആളുകൾ രാത്രി എവിടെയാണ് താമസിക്കുന്നത് എന്ന് കണക്കാക്കിയായിരുന്നു സെൻസസ് നിർണയിച്ചിരുന്നത്. എന്നാൽ ഇപ്രാവശ്യം മുതൽ സാധാരണയായി ആളുകൾ താമസിക്കുന്ന സ്ഥലങ്ങൾ കണക്കാക്കിയായിരിക്കും സെൻസസ്.
Discussion about this post

