കാവൻ: കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി നടന്നു. ഈ മാസം 22 നായിരുന്നു പരിപാടി. നിരവധി കലാ- കായിക മത്സരങ്ങൾകൊണ്ട് പരിപാടി ശ്രദ്ധേയമായി.
പൊന്നോണം 2026 എന്ന പേരിലായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചത്. പരിപാടിയിൽ ഏകദേശം 300 ലധികം കുടുംബങ്ങൾ പങ്കുകൊണ്ടു. അസോസിയേൻ പ്രസിഡന്റ് റോണി ജോർജ്, സെക്രട്ടറി ടോം ജോസ്, ട്രഷറർ ആന്റണി ദാസ് എന്നിവർ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പൂക്കള മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു. മലയാളക്കരയുടെ രുചി പകരുന്ന ഓണസദ്യയും ഉണ്ടായിരുന്നു.
Discussion about this post

