കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. ഇതേ തുടർന്ന് മുന്നറിയിപ്പുമായി ഐഎൻഎംഒ രംഗത്ത് എത്തി. ആശുപത്രിയിലെ സാഹചര്യങ്ങൾ അതീവ അപകടകരമാണെന്നും അതിനാൽ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കണമെന്നും ഐഎൻഎംഒ ആവശ്യപ്പെട്ടു.
കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയ്ക്ക് പുറമേ, കോർക്ക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ആശുപത്രിയിലും സമാന സാഹചര്യമാണ് ഉള്ളത്. ജീവനക്കാരുടെ കടുത്ത ക്ഷാമവും ഇതോടൊപ്പം നിയമനങ്ങളിലുണ്ടാകുന്ന വെല്ലുവിളിയും പ്രശ്നം കൂടുതൽ വഷളാക്കുകയാണെന്ന് ഐഎൻഎംഒ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അഭാവം നിലവിലെ ജീവനക്കാരുടെ തൊഴിൽ ഭാരം ഇരട്ടിയാക്കുന്നുണ്ട്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 100 ഓളം ഒഴിവുകളും മെറ്റേണിറ്റി ആശുപത്രിയിൽ എൺപതോളം ഒഴിവുകളുമാണ് ഉള്ളതെന്നും ഐഎൻഎംഒ വ്യക്തമാക്കുന്നു.

