കിൽഡെയർ: കിൽഡെയറിൽ 9 വയസ്സുള്ള കുട്ടിയ്ക്ക് സാരമായി പരിക്കേൽക്കാനിടയായ ഇ-സ്കൂട്ടർ അപകടത്തിൽ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. 16 കാരൻ ഓടിച്ചിരുന്ന ഹൈ പവേർഡ് ഇ സ്കൂട്ടർ 9 കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സുഹൃത്തിനെ കണ്ട ശേഷം സൈക്കിളിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 9 വയസ്സുകാരൻ. ഇതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ കാലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. കൗമാരക്കാരനെ ഡബ്ലിനിലെ ചിൽഡ്രൻസ് കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. സംഭവത്തിൽ 16 കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

