ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.
എം50 യിൽ ബാലിമൗണ്ട് റാമ്പിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. 80 വയസ്സുള്ള സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിന്റെ തെക്ക് ഭാഗത്തേയ്ക്കുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു. അധികൃതർ സ്ഥലത്ത് എത്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post

