ഡബ്ലിൻ: ഡിഎഎയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം സ്വമേധയാ രാജിവയ്ക്കാൻ കെന്നി ജേക്കബ്സ്. ഹൈക്കോടതിയിൽ നൽകിയ കേസ് ഒത്ത് തീർപ്പാക്കിയതിന് പിന്നാലെയാണ് നടപടി. ഇരു വിഭാഗവും തർക്കം പരിഹരിക്കാൻ സമ്മതമാണെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
20 ഓളം ആരോപണങ്ങളെ തുടർന്ന് ഡിഎഎ ജേക്കബ്സിനെ സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ നടപടിയ്ക്കെതിരെ ജേക്കബ്സ് കോടതിയെ സമീപിക്കുകയായിരുന്നു. ഡിഎഎ ബോർഡുമായുള്ള തർക്കം പരിഹരിച്ച് കരാറിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ജേക്കബ്സ് അറിയിച്ചു.
Discussion about this post

