ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ പോലീസുകാരന് പരിക്കേറ്റ സംഭവത്തിൽ ഇരുചക്രവാഹന യാത്രികനെതിരെ കേസ് എടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച കുറ്റത്തിനാണ് യുവാവിനെതിരെ കേസ് എടുത്തത്. അതേസമയം പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.
കാസിൽ സ്ട്രീറ്റ് ജംഗ്ഷനിലൂടെ ഇന്നലെ വൈകുന്നേരം മോട്ടോർസൈക്കിൾ അമിതവേഗത്തിൽ സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് വാഹനംകൊണ്ട് ഉദ്യോഗസ്ഥരിൽ ഒരാളെ പരിക്കേൽപ്പിക്കുകയായിരുന്നു. 24 വയസ്സുള്ള യുവാവിനെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

