ന്യൂഡൽഹി : ഇൻഡിഗോ വിമാനത്തിൽ തീ പിടുത്തം.ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം . ലഗേജുകൾ സൂക്ഷിക്കുന്ന ഭാഗത്ത് നിന്നാണ് തീയും പുകയും ഉയർന്നത് . തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
യാത്രക്കാർ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പവർ ബാങ്കിൽ നിന്നാണ് തീ പടർന്നെതാണ് സൂചന . ക്യാബിൻ ക്രൂ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു.
സാഹചര്യം കണക്കിലെടുത്ത് വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. യാത്രക്കാരെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ബദൽ വിമാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.

