ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ ഓഗറിലെ അന്നഗില്ല റോഡിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രാവിലെ 8.10 ഓടെയായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഓഡി4 കാറും റെനോ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ചിരുന്നത് യുവാവാണ്. ലോറി ഡ്രൈവർക്കും ചെറിയ പരിക്കുകൾ ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

