കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടത്തിൽ മരണം. 40 വയസ്സുളള യുവാവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 40 കാരന് ജീവൻ നഷ്ടമായത്. ടെമ്പിൾമാർട്ടിനിലെ എൻ10 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ഇവരെ സെന്റ് ലൂക്ക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. അപകടത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടു.
Discussion about this post

