കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ട്രാലീയിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ആർ551 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അർധരാത്രി 1.30 ഓടെ ആയിരുന്നു അപകടം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ ആണ് പരിക്കേറ്റയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

