ലൗത്ത്: കൗണ്ടി ലൗത്തിൽ ലഹരിവേട്ട. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. ഒന്നര ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.
ഗാർഡ നാഷണൽ ഡ്രഗ്സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ഡണ്ടാൽക്ക് ഡ്രഗ്സ് യൂണിറ്റും റെവന്യൂ കസ്റ്റംസ് സർവ്വീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരി കണ്ടെടുത്തത്. 7.5 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

