ന്യൂഡൽഹി ; കഴിഞ്ഞ ദിവസമാണ് രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരടക്കം ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് . എഎപിക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത് . പഞ്ചാബിലെ ജനങ്ങളെ വഞ്ചിക്കുന്നതാണ് ഈ നടപടിയെന്നാണ് എഎപിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ . ഒരു ജനാധിപത്യത്തിൽ, ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായം പുലർത്താൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . രാഘവ് ഛദ്ദയും മറ്റ് നേതാക്കളും പാർട്ടിക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള അതൃപ്തികൾ നേരിട്ടിരിക്കാമെന്നും അതുകൊണ്ടാണ് അവർ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അണ്ണാഹസാരെ പറഞ്ഞു .
എഎപി ശരിയായ പാത പിന്തുടർന്നിരുന്നെങ്കിൽ, ഈ വ്യക്തികൾ പാർട്ടി വിടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് എഎപിയുടെ നേതൃത്വത്തിലാണ്. പ്രത്യേകിച്ച്, പാർട്ടി നടത്താൻ ഉത്തരവാദികളായവർക്ക് . പാർട്ടി ശരിയായ ദിശയിലേക്ക് നീങ്ങുന്നതിൽ പരാജയപ്പെട്ടു, അതുകൊണ്ടാണ് ഇവർ പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും അണ്ണാഹസാരെ പറഞ്ഞു.

