ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവിനെതിരെ കുറ്റം ചുമത്തി കോടതി. മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ ദിവസം ആയിരുന്നു യുവാവും ഒപ്പമുണ്ടായിരുന്ന യുവതിയും ചേർന്ന് പോലീസുകാരെ ആക്രമിച്ചത്. അറസ്റ്റിലായ യുവതിയെ പിന്നീട് പോലീസ് വിട്ടയച്ചു. യുവതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
35 വയസ്സുള്ള അബ്ദു അബൗസിദിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കെതിരെ നാല് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരമാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post

