ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഇംഗ്ലീഷ് ടൂറിസ്റ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 26 വയസ്സുള്ള ജോർദാൻ കരോളിനാണ് മൂന്ന് വർഷവും ഒൻപത് മാസവും തടവ് ശിക്ഷവിധിച്ചത്. കേസിൽ മറ്റ് രണ്ട് പ്രതികൾ കൂടിയുണ്ട്. ഇവർക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും. കഴിഞ്ഞ വർഷം ആയിരുന്നു ടെമ്പിൾബാറിൽ വച്ച് ബ്രിട്ടൺ സ്വദേശി ദാരുണമായി കൊല്ലപ്പെട്ടത്.
ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്. 2025 സെപ്തംബർ 20 ന് ആയിരുന്നു ടെമ്പിൾ ബാറിൽവച്ച് യുവാവിന് കുത്തേറ്റത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷത്തിനായി ടെമ്പിൾ ബാറിൽ എത്തിയതായിരുന്നു അദ്ദേഹം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

