ഡബ്ലിൻ: ഇനി മുതൽ ബൾഗേറിയയും യൂറോ സ്വീകരിക്കും. പുതുവർഷം മുതൽ ബൾഗേറിയയും യൂറോ സോണിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. യൂറോ സ്വീകരിക്കുന്ന 21ാമത്തെ രാജ്യമാണ് ബൾഗേറിയ.
യൂറോ സ്വീകരിക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ബൾഗേറിയയുടെ ലക്ഷ്യം. ഇതിന് പുറമേ റഷ്യയുടെ സ്വാധീനവലയിൽ നിന്നും പുറത്തുകടക്കുകയും ബൾഗേറിയയുടെ ലക്ഷ്യമാണ്. അതേസമയം വലിയ ആശങ്കയും ഇതേക്കുറിച്ച് ഉയർന്നിട്ടുണ്ട്. ബൾഗേറിയയുടെ നീക്കം വിലക്കയറ്റത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post

