ഡബ്ലിൻ: അനധികൃത കുടിയേറ്റത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. വടക്കൻ അയർലൻഡിൽ നിന്നും അതിർത്തികടക്കുന്ന ആളുകളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ നിന്നും വടക്കൻ അയർലൻഡ് വഴി റിപ്പബ്ലിക്കൻ അയർലൻഡിലേക്ക് കുടിയേറ്റം വർധിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡെയ്ലിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. യുകെയിൽ നിന്നും വടക്കൻ അയർലൻഡ് വഴിയുള്ള കുടിയേറ്റം വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കോർക്കിൽ അടുത്തിടെ യുകെ സർക്കാരുമായി ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു. യുകെ ആഭ്യന്തര സെക്രട്ടറിയുമായി നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

