ഡൗൺ: കൗണ്ടി ഡൗണിൽ കൂടുതൽ പശുക്കൾക്ക് ബ്ലൂടങ്ക് രോഗബാധ. രണ്ട് പശുക്കൾക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 40 ലധികം പശുക്കളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
വെള്ളിയാഴ്ചയാണ് ഇക്കാര്യം നോർതേൺ അയർലൻഡിലെ കൃഷി വകുപ്പ് സ്ഥിരീകരിച്ചത്. നേരത്തെ രോഗബാധ കണ്ടെത്തിയ ബൻഗോറിന് സമീപമുള്ള പ്രദേശത്തെ പശുക്കളിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് 20 കിലോ മീറ്റർ ചുറ്റളവ് താത്കാലിക നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post

