ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സ്ത്രീകൾക്കായി ആദ്യ സ്വകാര്യ ആരോഗ്യ കേന്ദ്രം തുറന്ന് ബ്ലാക്ക്റോക്ക് ഹെൽത്ത്. നേരത്തെ നഗരത്തിൽ പ്രഖ്യാപിച്ച 16 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രം തുറന്നത്. സ്ത്രീകൾക്ക് ആവശ്യമായ പരിചരണം നൽകുകയാണ് ആരോഗ്യ കേന്ദ്രത്തിന്റെ ലക്ഷ്യം.
ഡബ്ലിൻ 2 ലെ 2-5 വാറിംഗ്ടൺ പ്ലേസിൽ ആണ് ആരോഗ്യകേന്ദ്രം തുറന്നിരിക്കുന്നത്. ആവശ്യമുള്ളവർക്ക് പരിചരണം നൽകാൻ 28 കൺസൾട്ടന്റുമാർ ഉണ്ടായിരിക്കും. ഇതിന് പുറമേ നാല് വനിതാ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ 30 അനുബന്ധ ആരോഗ്യസംരക്ഷണ പ്രൊഫഷണലുകൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘം ഉണ്ടായിരിക്കും.
Discussion about this post

