മൊനാഘൻ: അയർലൻഡിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൗണ്ടി മൊനാഘനിലെ ടർക്കി ഫാമിലാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
മൊനാഘനിലെ ക്ലോൻടിബെർട്ടിലുള്ള ഫാമിലാണ് ഏറ്റവും പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ ആയിരക്കണക്കിന് പക്ഷികൾ ഉണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ഇവയെ മുഴുവനായും കൊന്നൊടുക്കും. ഫാമിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം സുരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 കിലോ മീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയാണ്.
Discussion about this post

