ടിപ്പററി: വടക്കൻ ടിപ്പററിയിലെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുയോഗം ചേർന്നു. വ്യാഴാഴ്ച വൈകീട്ട് തൂമേവരയിൽ ആയിരുന്നു യോഗം ചേർന്നത്. യോഗത്തിൽ 200 ഓളം പേർ പങ്കെടുത്തു.
മുൻ ഐഎഫ്എ പ്രസിഡന്റ് ടിം കള്ളിനനാണ് യോഗം സംഘടിപ്പത്. അദ്ദേഹമാണ് പ്ലാന്റ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണത്തെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ചർച്ച നടത്തിയത്.
പ്ലാന്റ് നിർമ്മാണത്തിന്റെ പ്രാരംഭഘട്ടമാണ് ചർച്ച. ഇതുവരെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണത്തിനായി അനുമതി സമർപ്പിച്ചിട്ടില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ആസൂത്രണ കമ്മീഷൻ മുൻപാകെയാണ് ആദ്യ അപേക്ഷ സമർപ്പിക്കേണ്ടത്.

