ഡബ്ലിൻ: ഐറിഷ് മലയാളി ബിനു ബി അന്തിക്കാടിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഭാര്യ ഏലിയാമ്മയുടെ മാതാവ് പുത്തൻകുരിശ് കണ്ടമംഗലത്ത് സാറാമ്മാ കുര്യാക്കോസ് ആണ് അന്തരിച്ചത്. 99 വയസ്സായിരുന്നു. ഡബ്ലിൻ ഫിൻഗ്ലാസിലെ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി ഇവടകാംഗമാണ് ബിനു.
സാറാമ്മാ കുര്യാക്കോസിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരിക്കും മൃതദേഹം സംസ്കരിക്കുക. ഇതിന് മുന്നോടിയായി വീട്ടിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തെക്കൻ പറവൂർ സെന്റ് ജോൺസ് വലിയപള്ളിയിൽ ആണ് സംസ്കാരം.
Discussion about this post

