ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 24 ന്. ശനിയാഴ്ച ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. രാവിലെ 11 മണി മുതൽ വൈകീട്ട് നാലരവരെയാണ് പരിപാടി. കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
അനോയിന്റിംഗ് ഫയർ കാത്തലിക്ക് മിനിസ്ട്രിയാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം എന്നിവ ഉണ്ടായിരിക്കും. ഇതിന് പുറമേ വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
Discussion about this post

