ഡബ്ലിൻ ; അടുത്ത മാസം മുതൽ ഏപ്രിൽ ആരംഭം വരെയുള്ള ശൈത്യകാലത്ത് അയർലൻഡിൽ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയുമെന്ന് എർഗ്രിഡ് . മുൻ വർഷങ്ങളെ അപേക്ഷിച്ച് മതിയായ ഉൽപാദന ശേഷിയും വരും മാസങ്ങളിൽ ഉണ്ടാകുമെന്ന് എർഗ്രിഡ് പറഞ്ഞു.
കഴിഞ്ഞ ശൈത്യകാലത്ത് 1.1 മണിക്കൂറും അതിനുമുമ്പുള്ള ശൈത്യകാലത്ത് 3.6 മണിക്കൂറും കഴിഞ്ഞ ശൈത്യകാലത്ത് 21 മണിക്കൂറും വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഈ ശൈത്യകാലത്ത് ഇത് 0.8 മണിക്കൂറായി കുറഞ്ഞുവെന്നും എർഗ്രിഡ് പറയുന്നു.
275 മെഗാവാട്ട് പുതിയ ഗ്യാസ് പ്ലാന്റുകൾ, 63 മെഗാവാട്ട് പുതിയ ബാറ്ററികൾ, 809 മെഗാവാട്ട് അധിക കാറ്റ്, സൗരോർജ്ജ ഉൽപ്പാദനം എന്നിവ ചേർത്തതിനാൽ വൈദ്യുതി ഉത്പാദനം മെച്ചപ്പെട്ടതായി എർഗ്രിഡ് പറഞ്ഞു. 500,000 ഉപഭോക്താക്കൾക്ക് പവർ നൽകാൻ ആയിരം മെഗാവാട്ട് മതി. ഡിമാൻഡ് വിതരണം കവിയുന്ന സാഹചര്യം ഉണ്ടായാൽ ഡാറ്റാ സെന്ററുകളോട് നിയന്ത്രണം ആവശ്യപ്പെടാനുള്ള ഓപ്ഷൻ എർഗ്രിഡിനുണ്ട്. എന്നാൽ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലെന്നും എർഗ്രിഡ് പറയുന്നു.

