ഡബ്ലിൻ: യാത്രക്കാരിൽ നിന്നും ഹാൻഡ് ലഗേജ് ഫീസ് ഇടാക്കിയ വിമാനക്കമ്പനികൾക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി യൂറോപ്യൻ ഉപഭോക്തൃ സംഘടന (ബിഇയുസി). സംഭവത്തിൽ യൂറോപ്യൻ കമ്മീഷനും ഉപഭോക്തൃ സംരക്ഷണ ശൃംഖലയ്ക്കും ഔപചാരികമായി പരാതി നൽകി. യാത്രക്കാരിൽ നിന്നും ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
വിമാനക്കമ്പനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. റയാൻഎയർ, ഈസിജെറ്റ്, നോർവീജിയൻ എയർലൈൻസ്, ട്രാൻസാവിയ, വോളോട്ടിയ, വ്യൂലിംഗ്, വിസെയർ എന്നീ വിമാനക്കമ്പനികൾ ആണ് ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കിയത്.
Discussion about this post

