ഡബ്ലിൻ: ബോത്സെയ്ദാ ആത്മാഭിഷേക ധ്യാനം അടുത്ത മാസം. ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന പരിപാടി 17 വരെ തുടരും. പ്രശസ്ത വചന പ്രഘോഷകനും അനോയിന്റിംഗ് ഫയർ കത്തോലിക്കാ മിനിസ്ട്രീസിന്റെ (എഎഫ്സിഎം യുകെ) അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും ബ്രദർ ഷിബു കുര്യനും ചേർന്നാണ് താമസിച്ചുള്ള ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
ക്ലെയറിലെ സെന്റ് ഫ്ളാനൻസ് കോളേജിൽ ആണ് പരിപാടി. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് ധ്യാനം ഉണ്ടാകുക. കുട്ടികൾക്കായി പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവീൻ : 0892507409, നിവ്യ : 0870535255, ജയ്സൺ: 0892523699 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

