ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിയാക്രമണത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി പോലീസ്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
സുഡാൻ പൗരനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരെ അനധികൃതമായി ആയുധം കൈവശംവയ്ക്കൽ, പൊതുയിടത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അതേസമയം ഇയാളുടെ ആക്രമണത്തിൽ പരിക്കറ്റ 40 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
Discussion about this post

