ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നാളെ എമർജൻസി എക്സർസൈസ്. അടിയന്തിര സാഹചര്യം നേരിടാൻ വിമാനത്താവളവും മറ്റ് ഏജൻസികളും സജ്ജമാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അതേസമയം പരിശീലനം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 7 മണിയ്ക്കായിരിക്കും പരിശീലനം ഉണ്ടാകുക. 9 മണി വരെ ഇത് തുടരും. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്. ഈ സമയം വിമാനസർവ്വീസുകൾ തടസ്സമില്ലാതെ നടക്കും. ഡബ്ലിൻ എയർപോർട്ട്, ഡബ്ലിൻ എയർപോർട്ട് ഫയർ സർവ്വീസ്, എയർപോർട്ട് പോലീസ്, ഐറിഷ് ഏവിയേഷൻ അതോറിറ്റി, പോലീസ്, ഡബ്ലിൻ ഫയർ ബ്രിഗേഡ്, നാഷണൽ ആംബുലൻസ് സർവ്വീസ്, എച്ച്എസ്ഇ, എയർ ആക്സിഡന്റ് യൂണിറ്റ് എന്നിവർ പരിശീലനത്തിന്റെ ഭാഗമാകും.

