ബെൽഫാസ്റ്റ്: പിഎസ്എൻഐ ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 37 ഉം 73 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിക്റ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജോൺ ക്ലാഡ്വെല്ലിനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒമാഗിലെ സ്പോർട്സ് കോംപ്ലക്സിൽവച്ച് പ്രതികൾ ചേർന്ന് അദ്ദേഹത്തിന് നേരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു. 2023 ൽ ആയിരുന്നു സംഭവം.
Discussion about this post

