ഡബ്ലിനിലെ റിങ്സെൻഡ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ 550 മില്യൺ യൂറോയുടെ നവീകരണം പൂർത്തിയാക്കിയതായി ഉയിസ് ഐറാൻ . ഗ്രേറ്റർ ഡബ്ലിൻ പ്രദേശത്തെ 2.4 ദശലക്ഷം ആളുകളുടെ മലിനജലം സംസ്കരിക്കാൻ പ്രാപ്തമാണ് ഈ പ്ലാന്റ്.
പ്ലാന്റ് നവീകരിക്കുന്നതിന് മുമ്പ് 49% ആയിരുന്ന സംസ്ക്കരണ ശേഷി ഇപ്പോൾ 97% വരെ ഉയർന്നു. നവീകരണത്തിന് മുമ്പ്, റിങ്സെൻഡ് പ്ലാന്റിന്റെ ഫലപ്രാപ്തി പര്യാപ്തമല്ലായിരുന്നു. കൂടാതെ സംസ്കരിച്ച മാലിന്യത്തിൽ നിന്ന് നൈട്രജനും ഫോസ്ഫറസും നീക്കം ചെയ്യാനും കഴിഞ്ഞിരുന്നില്ല.
പദ്ധതിയുടെ പൂർത്തീകരണം ഗ്രേറ്റർ ഡബ്ലിൻ ഏരിയയിലുടനീളം സുസ്ഥിര വികസനം സാധ്യമാക്കുമെന്നും ഭവന നിർമ്മാണത്തിനും സാമ്പത്തിക വളർച്ചയ്ക്കും പിന്തുണ നൽകുമെന്നും ഉയിസ് ഐറാൻ പറഞ്ഞു.മത്സ്യങ്ങൾക്കും വന്യജീവികൾക്കും ഡബ്ലിൻ ബേ ഉപയോഗിക്കുന്ന എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കുന്നതിലൂടെ ഇത് പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി.

