ബെൽഫാസ്റ്റ്: ആർതർ ബെറിമാന്റെ കൊലപാതകത്തിൽ പുതിയ അപേക്ഷയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണം എന്ന് പോലീസ് അറിയിച്ചു. 24 വർഷങ്ങൾക്ക് മുൻപാണ് ബെറിമാൻ കൊല്ലപ്പെട്ടത്.
2001 ഔക്ടോബർ 31 ന് രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഈസ്റ്റ് ബെൽഫാസ്റ്റിലെ വൂഡ്സ്റ്റോക്കിൽ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അന്ന് മുതൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post

