ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഭൂമി സ്വന്തമാക്കി ഐറിഷ് റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ആർഡ്സ്റ്റോൺ. 25 മില്യൺ യൂറോ ഇതിനായി കമ്പനി ചിലവിട്ടു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിക്കാനാണ് പദ്ധതി എന്നാണ് സൂചന.
എട്ട് ഏക്കറോളം വരുന്ന ഭൂമിയാണ് വാങ്ങിയത്. ഇവിടെ 1400 വീടുകൾ നിർമ്മിക്കും. ഇതിന് പിന്നെ മറ്റ് അടിസ്ഥാന സൗകര്യവികസനവും നടപ്പിലാക്കും. കമ്യൂണിറ്റി സെന്റർ, ടൗൺ പ്ലാസ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2027 മുതൽ കമ്പനി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ടാലഗട്ട്, സിറ്റിവെസ്റ്റ് എന്നിവിടങ്ങളിൽ 800 ഓളം സോഷ്യൽ ഹോമുകളുടെ നിർമ്മാണ പ്രവർത്തനം ഇതിനോടകം തന്നെ ആർഡ്സ്റ്റോൺ പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post

