ഡബ്ലിൻ: ഐറിഷ് പൗരത്വം നേടുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ സർക്കാർ കടുപ്പിക്കുന്നു. ഇതിനായി സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്നലെ നീതി മന്ത്രി ജിം ഒ കെല്ലഗനാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസെൻഷിപ്പ് ( അമെൻമെന്റ് ) ബിൽ 2026 എന്ന പേരിൽ സർക്കാർ ഉടനടി ബില്ല് അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഐറിഷ് പൗരത്വം ലഭിക്കാൻ അഞ്ച് വർഷം അയർലൻഡിൽ വസിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ബില്ല് നിയമമാകുന്നതോട് കൂടി ഇത് എട്ട് വർഷമാകും. പൗരത്വത്തിന് ഇനി ഭാഷയിലെ പ്രാവീണ്യവും പരിഗണിക്കും. ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് വളരെ നന്നായി അറിഞ്ഞിരിക്കണം. ഇത് പരിശോധിക്കാൻ ഭാഷാ പരീക്ഷയുൾപ്പെടെ ഉണ്ടായേക്കും.

