ഡൊണഗൽ: വാർധക്യത്തിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ വയോജനങ്ങൾക്കായി ഡൊണഗലിൽ പുതിയ പദ്ധതി. പ്രായമായവരെ പിന്തുണയ്ക്കുന്നതിനായി ലെറ്റർകെന്നിയിൽ ഒരു മൾട്ടി ഏജൻസി സംരംഭം ആരംഭിക്കാനാണ് തീരുമാനം. എച്ച്എസ്ഇ കണക്ടിംഗ് ഫോർ ലൈഫ് ഡൊണഗൽ, ഗാർഡ ഷിക്കോണ, ആൻ പോസ്റ്റ്, എലോൺ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഏകാന്തത എന്നത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്ന് എലോൺ ചീഫ് എക്സിക്യൂട്ടീവ് സീൻ മൊയ്നിഹാൻ പറഞ്ഞു. ഏകാന്തതയ്ക്ക് ചികിത്സ ലഭിക്കാതെ വരുമ്പോൾ ആളുകളുടെ ആരോഗ്യവും നശിക്കുന്നു. സ്വാതന്ത്ര്യം ദുർബലപ്പെടുന്നു. ആരോഗ്യ, സാമൂഹിക പരിചരണ സേവനങ്ങളുടെമേലുള്ള സമ്മർദ്ദം വർധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

