ഡബ്ലിൻ : അയർലൻഡിൽ വീണ്ടും വംശീയാക്രമണം. ലണ്ടൻഡെറിയിലെ ലിമാവാഡിയിൽ മലയാളിയുടെ കാർ കത്തിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ സംഭവം.ലിമാവാഡിയിൽ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണ് തീയിട്ട് നശിപ്പിച്ചത്.
കാർ പൂർണമായും കത്തി നശിച്ചു. ഇവരുടെ വീടിനും സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കേട് വരുത്തിയിരുന്നു. വംശീയ വിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
Discussion about this post

