ഡബ്ലിൻ: ആൻ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ തള്ളി സിഇഒ ഡേവിഡ് മക്രെഡ്മണ്ട്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അസത്യമാണെന്നും ഇക്കുറി ഏറ്റവും ഉയർന്ന വരുമാനം ആൻ പോസ്റ്റിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകളിൽ പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുതൽ ശേഖരം 1 മില്യൺ യൂറോയിൽ താഴെയായി എന്നും, കഴിഞ്ഞ വർഷം കനത്ത സാമ്പത്തിക നഷ്ടം നേരിട്ടുവെന്നുമായിരുന്നു ആൻ പോസ്റ്റിനെതിരെ പ്രചരിച്ചിരുന്ന വാർത്തകൾ.
സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോർട്ട് തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഡേവിഡ് മക്രെഡ്മണ്ട് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ ഇന്നലെ മന്ത്രിസഭയിൽ അവതരിപ്പിച്ചു. ഇതുവരെ ലഭിച്ചതിൽ വച്ച് ഉയർന്ന വരുമാനമാണ് ആൻപോസ്റ്റിന് ലഭിച്ചിരിക്കുന്നത്. വരുമാനം 1 ബില്യണിലധികമായി.
ആകെ വരുമാനം 38 ബില്യൺ യൂറോയിൽ നിന്നും 55 ബില്യൺ യൂറോയായി. അറ്റാദായം 10 മില്യൺ യൂറോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

