ഡബ്ലിൻ: അയർലന്റിൽ നിന്നും പുരാതന റോമൻ കലം കണ്ടെത്തി പുരാവസ്തു ഗവേഷകർ. കൗണ്ടി ഡബ്ലിനിലെ ലോഫ്ഷിന്നി ഗ്രാമത്തിനടുത്തുള്ള ദ്രുമനാഗിൽ നടത്തിയ പരിശോധനയിലാണ് കലം കണ്ടെത്തിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലന്റിൽ നിന്നും റോമൻ കലം കണ്ടെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ മൂന്ന് വർഷമായി പുരാവസ്തു ഗവേഷകർ ഇവിടെ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ഏറെ നിർണായകമായ കലം കണ്ടെത്തിയിരിക്കുന്നത്. കലത്തിന് ഏകദേശം രണ്ടായിരം വർഷത്തോളം പഴക്കമുണ്ടാകുമെന്നാണ് കരുതുന്നത്. റോമൻ സാമ്രാജ്യവും അയർലന്റും തമ്മിൽ നിലനിന്നിരുന്ന ഭക്ഷ്യവസ്തുക്കളുടെ വ്യാപാരത്തിന് നിർണായക തെളിവാണ് കലം. കൂടുതൽ പഠനങ്ങൾക്കായി കലം അയർലന്റിലെ ദേശീയ മ്യൂസിയത്തിലേക്ക് മാറ്റി.
Discussion about this post

