ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പോലീസ്. ഇത്തരം കുറ്റകൃത്യങ്ങളിൽ 67 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഹൈ വിസിബിലിറ്റി പോലീസിംഗ് പ്ലാനിന്റെ ഭാഗമായിട്ടാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
2025 മാർച്ച് 22 മുതൽ സെപ്തംബർ 22 വരെയുള്ള കാലയളവിൽ ക്രമസമാധാനത്തെ ഹനിക്കുന്ന കുറ്റകൃത്യങ്ങളിൽ 18 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മദ്യപിച്ചുള്ള കുറ്റകൃത്യങ്ങൾ 67 ശതമാനം വർധിച്ചു. ലഹരി വിൽപ്പനയിൽ 3 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ലഹരി കൈവശം സൂക്ഷിക്കുന്ന സംഭവത്തിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നും പോലീസ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Discussion about this post

