ഡബ്ലിൻ: ഡോണിഗോളിലെ പുതിയ പീസ് കമ്മീഷണറായി നിയമതിനായി ഐറിഷ് മലയാളിയായ അജിത് കുമാർ ധർമ്മരാജൻ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് അദ്ദേഹത്തെ പീസ് കമ്മീഷണറായി നിയമിച്ചത്. തിരുവനന്തപുരം പെരുന്താന്നി സ്വദേശിയാണ് അജിത് കുമാർ ധർമ്മരാജൻ.
കുടുംബ സമേതം ലെറ്റർകെന്നിയിൽ താമസിക്കുന്ന അദ്ദേഹം സോഫ്റ്റ് വെയർ എൻജിനീയറാണ്. ഒപ്ടം അയർലന്റിലെ സീനിയർ കൺസൾട്ടന്റാണ് അദ്ദേഹം. ഭാര്യ സുമ രാമചന്ദ്രനും ഇവിടെയാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്.
2003 ൽ ആയിരുന്നു അജിത് അയർലന്റിൽ താമസം ആരംഭിച്ചത്. ഐറിഷ് കമ്പനിയിൽ ജോലി ലഭിച്ചതോടെ അദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്ന സിംഗപ്പൂരിൽ നിന്നും അയർലന്റിലേക്ക് വരികയായിരുന്നു.
Discussion about this post

