ബെൽഫാസ്റ്റ്: ശാരീരിക വൈകല്യമുള്ള യാത്രക്കാരന് പ്രത്യേക സഹായം വൈകിപ്പിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും എയർലൈനായ ഈസിജെറ്റും. 75 കാരനായ ബാംഗോർ സ്വദേശിയും 72 കാരിയായ ഭാര്യയുമാണ് ബുദ്ധിമുട്ട് നേരിട്ടത്. 75 കാരന് പ്രത്യേക സഹായം വൈകിയതിനെ തുടർന്ന് നാല് മണിക്കൂർ നേരമായിരുന്നു നഷ്ടമായത്.
പ്രത്യേക സഹായം ലഭിക്കാത്തതിനെ തുടർന്ന് ഈസിജെറ്റിൽ മൂന്ന് മണിക്കൂർ നേരമായിരുന്നു ഇവർക്ക് തുടരേണ്ടിവന്നത്. ഇതിന് ശേഷം ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ എത്തിയ ഇവർക്ക് ഉദ്യോഗസ്ഥർ ഇല്ലാത്തതിനെ തുടർന്ന് ഒരു മണിക്കൂർ നേരം അവിടെയും തുടരേണ്ടതായി വന്നു. സംഭവം വലിയ വാർത്തയായി. ഇതിന് പിന്നാലെയാണ് യാത്രികർക്ക് നേരിട്ട അസൗകര്യത്തിൽ ക്ഷമാപണം നടത്തി ഉത്തരവാദിത്തപ്പെട്ടവർ രംഗത്ത് എത്തിയത്.

