കോർക്ക്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് എഐസി ബ്രിട്ടൻ ആന്റ് അയർലന്റ് കോർക്ക് ബ്രാഞ്ച്. അനുശോചന യോഗം സംഘടിപ്പിച്ചു. കോർക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു അനുശോചന യോഗം.
എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്രാന്തി അയർലന്റിനായി പ്രസിഡന്റ് അനൂപ് ജോണും, കോർക്ക് പ്രവാസി മലയാളി അസോസിയേഷന്(CPMA) വേണ്ടി റോയ് കൊച്ചാക്കനും, മൈഗ്രന്റ് നേഴ്സസ് ഓഫ് അയർലന്റിനു വേണ്ടി ഷിന്റോ ജോണും പരിപാടിയുടെ ഭാഗമായി.
യോഗത്തിൽ ബ്രാഞ്ച് അംഗം മെൽബ സിജു അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷിനിത്ത് എ.കെ സ്വാഗതവും, ബ്രാഞ്ച് അംഗം രാജു ജോർജ് നന്ദിയും പറഞ്ഞു. നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

