ഡബ്ലിൻ: തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ്ടും ഓർമ്മപ്പെടുത്തി അലീഡ് ഐറിഷ് ബാങ്ക്. പോയമാസം പേയ്മെന്റ് തട്ടിപ്പുകേസുകൾ വലിയ തോതിൽ വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എഐബി രംഗത്ത് എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ലഭിക്കുന്ന സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എഐബി വ്യക്തമാക്കി.
ജൂലൈയിൽ തട്ടിപ്പുകളിൽ 59 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിലെയോ മറ്റ് വിശ്വസനീയമായ ധനകാര്യസ്ഥാപനങ്ങളിലെയോ ജീവനക്കാർ എന്ന തരത്തിലാണ് ഇവർ ആളുകളെ സമീപിക്കുന്നത്. വിശ്വസം നേടിയെടുത്ത ശേഷം ഇവർ ബാങ്ക് വിവരങ്ങൾ കൈക്കലാക്കും. ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത് എന്ന് എഐബി വ്യക്തമാക്കുന്നു.

