മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം. ഏകദേശം 17 വയസ്സ് പ്രായം തോന്നിയ്ക്കുന്ന കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 .30 ഓടെ ആയിരുന്നു സംഭവം.
കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് കൗമാരക്കാരനാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ കൗമാരക്കാരന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. ലോറിയ്ക്കും കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരിക്കുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

