ഡബ്ലിൻ: രാജ്യത്ത് വൈദ്യുതിയുടെ ഹോൾസെയിൽ നിരക്ക് ഒരു വർഷത്തിനിടെ വർധിച്ചു. 77 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. പ്രതിമാസ അടിസ്ഥാനത്തിൽ 9.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 79.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം 2022 ഓഗസ്റ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ നിരക്ക് 56 ശതമാനം കുറവാണ്. ഡപെട്രോൾ, ഡീസൽ, വൈദ്യുതി എന്നിവയുൾപ്പെടെയുള്ളവയുടെ വിലയിൽ പ്രതിമാസം 11 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലുണ്ടായ സംഘർഷം ആഗോള എണ്ണവിലയിൽ വലിയ വർധനവ് ഉണ്ടാക്കി. ഇതാണ് വൈദ്യുതി വിലയിൽ വർധനവ് ഉണ്ടാക്കിയത്.

