ഡബ്ലിൻ: ഇന്ധനവിലയിൽ വീണ്ടും പ്രതിഷേധത്തിന് സാധ്യത. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിഷേധക്കാർ യോഗം ചേരും. ഈ വാരാന്ത്യം പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ഇന്ധനവിലയിൽ വലിയ വർധനവാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ വീണ്ടും പരിശോധന നടത്തുന്നത്. അഞ്ച് മാസം മുൻപ് രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ആയിരുന്നു നടന്നത്. ഇതിന് പിന്നാലെ ഇന്ധന എക്സൈസ് തീരുവയിൽ സർക്കാർ ഇളവ് വരുത്തുകയായിരുന്നു. ഈ ഇളവുകൾ നവംബർ 1 ന് അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങാൻ ഒരുങ്ങുന്നത്.
Discussion about this post

