ഡബ്ലിൻ: ഡബ്ലിനിൽ ഓടുന്ന കാറിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണം പ്രദേശവാസികളിൽ വലിയ ഭീതിയുളവാക്കിയിരിക്കുകയാണ്.
ഡബ്ലിൻ 8 ലെ ഇഞ്ചിക്കോറിലെ ജെയിംസ്ടൗൺ റോഡിൽ ആയിരുന്നു സംഭവം. വാഹനം കടന്നുപോകുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകൾ ഉണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

