ഡബ്ലിൻ: സീറ്റ് തിരഞ്ഞെടുക്കാൻ നിരക്ക് ഏർപ്പെടുത്തി വിമാനക്കമ്പനിയായ എയർ ലിംഗസ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കണമെങ്കിൽ യാത്രികർക്ക് 4.99 യൂറോ അധികമായി നൽകേണ്ടിവരും.
എയർ ലിംഗസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ചില പ്രത്യേക കാറ്റഗറിയിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിന് പുതിയ മാറ്റം ബാധമകമായിരിക്കില്ലെന്ന് വക്താവ് അറിയിച്ചു. ഈ മാസം മുതൽ ഈ മാറ്റം നിലവിൽ വന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ എയർ ലിംഗസിന്റെ വരുമാനത്തിൽ 22 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് തിരഞ്ഞെടുക്കാൻ നിരക്ക് ഏർപ്പെടുത്തിയത്.
Discussion about this post

