തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടി മല്ലികാ സുകുമാരൻ. ‘പറഞ്ഞപോലെ എല്ലാം പൂർത്തിയാക്കിയെന്ന’ മേയറുടെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മല്ലികയുടെ അഭിനന്ദനം. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്നും സാധാരണക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണെന്നും മല്ലിക സുകുമാരൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
ഇതാകണം മേയർ , പൊങ്കാല ദിവസം ഭക്തർക്കിടയിൽ എത്തിയ മേയർ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി, ടാങ്കറിൽ വെള്ളം എത്തിച്ചു, എല്ലാം കഴിഞ്ഞു റോഡ് ക്ലീൻ ആക്കി, കൃത്രിമ മഴ പെയ്യിച്ചു റോഡ് കഴുകി എല്ലാം പൂർത്തിയാക്കി വീട്ടിൽപോയപ്പോൾ പിറ്റേദിവസം വെളുപ്പിന് 2 .10′. ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല. മറിച്ച് സാധാരണക്കാരുടെ മനസിൽ മങ്ങാതെ മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി. ഞാൻ വളരെ മുൻപേ പറഞ്ഞതാണ്. ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ. രാജേഷ്… എല്ലാ ഭാവുകങ്ങളും’

