ഡബ്ലിൻ: വീടുകാണാൻ എത്തിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. 36 കാരനായ ലിയോൺ ഒ കോണറിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾ രണ്ട് വർഷം ജയിൽശിക്ഷ അനുഭവിക്കണമെന്ന് കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതി ഉത്തരവിട്ടു.
2021 ഡിസംബർ 29 നായിരുന്നു സംഭവം. വീട് വാടകയ്ക്കെന്ന പരസ്യം കണ്ട് ലിയോണിന്റെ അടുത്ത് എത്തിയതായിരുന്നു യുവതി. വീട് നടന്ന് കാണുന്നതിനിടെ പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. ഭയന്ന യുവതി ഉടനെ അവിടെ നിന്നും മടങ്ങി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post

